ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു; സഹോദരൻ ഉൾപ്പെടെ 42 അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് പരാതി. ഉമ്മന്‍ ചാണ്ടിയുടെ സഹോദരനും ബന്ധുക്കളുമാണ് പരാതിയുമായി രംഗത്തെത്തിയത്. കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നുമാണ് ആരോപണം. മികച്ച ചികിത്സ ഉറപ്പാക്കാന്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഹോദരനടക്കം 42 അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ സഹോദരങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ ബന്ധുക്കൾ നിർബന്ധിതരായത്. അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി വീണാ ജോർജിനും അയച്ച നിവേദനത്തിൽ പറയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ഇളയ സഹോദരൻ അലക്സ് വി ചാണ്ടി ഉൾപ്പെടെയുള്ളവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
അതേസമയം, ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് മകൻ ചാണ്ടി ഉമ്മൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഉമ്മൻചാണ്ടിയുടെ അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഓരോ ദിവസവും പുറത്തുവരുന്നത് അടിസ്ഥാന രഹിതമായ വാർത്തകളാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ftufgu