വൈദ്യുതി ബില്ലടച്ചില്ല; മലപ്പുറം കളക്ട്രേറ്റിലെ വിവിധ സർ‍ക്കാർ ഓഫീസുകളിൽ ഫ്യൂസ് ഊരി കെഎസ്ഇബി


വൈദ്യുതി ബില്ലടയ്ക്കാത്തതിനാൽ മലപ്പുറം കളക്ട്രേറ്റിലെ വിവിധ സർ‍ക്കാർ ഓഫീസുകളിൽ ഫ്യൂസ് ഊരി കെഎസ്ഇബി. മാസങ്ങളായി ബില്ല് കുടിശിക ഉണ്ടായിരുന്നെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കഴിഞ്ഞ ശനിയാഴ്ചയാണ് കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. ഇന്ന് ഉദ്യോഗസ്ഥർ‍ ഓഫീസിലെത്തിയപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കളക്ട്രേറ്റിലെ ബി ബ്ലോക്കിലുള്ള ജില്ലാ വിദ്യാഭ്യാസ ഫീസ്, ഹയർ സെക്കണ്ടറി ഡയറക്ടേറ്റിന്‍റെ ഓഫീസ്, പട്ടികജാതി ഓഫീസ്, എന്നിവയുടെ പ്രവർത്തനമാണ് നിലച്ചത്.

എസ്എസ്എൽസി പരീക്ഷയുടെയും ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷയുടെ മുന്നരുക്കങ്ങൾ നടത്തേണ്ട സമയത്താണ് കമ്പ്യൂട്ടറുകൾ‍ പ്രവർപ്പിക്കാനാകാത്തതോടെ ഉദ്യോഗസ്ഥർ വെറുതേ ഇരിക്കുന്നത്. 20000 രൂപയോളമാണ് ഡി.ഇ ഓഫീസിലെ മാത്രം വൈദ്യുതി കുടിശിക. കെഎസ്ഇബി പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കുടിശിക അടയ്ക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

article-image

dytdrydr

You might also like

  • Lulu Exchange
  • Straight Forward

Most Viewed