വധശ്രമക്കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ് ശിക്ഷ

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷത്തെ തടവ് ശിക്ഷ. എംപിയുൾപ്പെടെ നാല് പേർക്കാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതിയാണ് ഫൈസൽ. ഇയാളുടെ സഹോദരന്‍മാരായ അമീൻ, ഹുസൈൻ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. 2009ൽ മുഹമ്മദ് സാലിയെന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച കേസിലാണ് ശിക്ഷ. നിലവിൽ എംപിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിട്ടില്ല. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
686t8t