ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല; ലോകാരോഗ്യ സംഘടന

ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നിലവിൽ യാതൊരു ഭീഷണിയും ഇല്ലെന്ന് ഡബ്ല്യുഎച്ച്ഒ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗെ പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താൻ കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും ക്ലൂഗെ വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രീയവും വിവേചന രഹിതവുമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. പിന്നാലെ പല യൂറോപ്യൻ രാജ്യങ്ങളും ചൈനയിൽ നിന്നും വരുന്ന യാത്രക്കാർക്ക് പരിശോധന കർശനമാക്കിയിരുന്നു.
ghfgj