ബഫർ സോൺ; കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി നിർദ്ദേശം

ബഫർ സോണിൽ കേരളത്തിന് ആശ്വാസം. കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച ഒന്നിച്ച് പരിഗണിക്കും.
ബഫർ സോണ്‍ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസർക്കാർ നൽകിയ ഹർജികളിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഉൾക്കൊള്ളുന്ന മേഖലകളെ ബഫർ സോണ്‍ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്‍റെ ആവശ്യം.
ഹർജിയിൽ കക്ഷി ചേരാന്‍ കേരളവും അപേക്ഷ നൽകിയിരുന്നു. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ സംസ്ഥാനത്തെ 22 സംരക്ഷിത മേഖലകൾക്ക് ഇളവ് നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.
tyiyiy7