ജമ്മുകാഷ്മീരിലെ രജൗരി ജില്ലയിൽ ഭീകരാക്രമണം; ഒരു കുട്ടി മരിച്ചു

ജമ്മുകാഷ്മീരിലെ രജൗരി ജില്ലയിലുള്ള ധാൻഗ്രിയിൽ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഭീകരരുടെ വെടിവയ്പുണ്ടായ വീട്ടിലാണ് ഇന്ന് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച വൈകിട്ട് 7.15ന് ധാൻഗ്രിയിലുണ്ടായ ഭീകരാക്രമണത്തിൽ നാലു പേരാണ് കൊല്ലപ്പെട്ടത്.
അപ്പർ ധാൻഗ്രിയിലെ ഹയർസെക്കൻഡറി സ്‌കൂളിനു സമീപമുള്ള മൂന്നു വീടുകൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് സൈന്യം തെരച്ചിൽ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായതെന്നാണ് സൂചന.
gjghj