ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജഴ്സിക്കായി വൻ തിരക്ക്


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് എത്തിയതിന് പിന്നാലെ സൗദിയില്‍ ക്രിസ്റ്റ്യാനോയുടെ പുതിയ ജഴ്‌സി വാങ്ങാന്‍ വന്‍ തിരക്ക്. നിരവധി റോണോ ആരാധകരാണ് താരത്തിന്റെ പുതിയ ജഴ്‌സി വാങ്ങാനെത്തുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ നസറിന്റെ മെഗാസ്‌റ്റോറിലേക്കാണ് ആരാധകക്കൂട്ടം ഒഴുകിയെത്തുന്നത്.

പലരും നീണ്ട ക്യൂ മണിക്കൂറുകളോളം നിന്നാണ് സ്‌റ്റോറില്‍ നിന്ന് ജഴ്‌സി വാങ്ങാനെത്തുന്നത്. 300 റിയാലാണ് ക്രിസ്റ്റിയാനോയുടെ പുതിയ ജഴ്‌സിയുടെ വില. അല്‍ നസറിന്റെ സ്റ്റോറില്‍ ജഴ്‌സി വാങ്ങാനെത്തുന്ന റോണോ ആരാധകരുടെ ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചുതുടങ്ങി. വരും ദിവസങ്ങളിലും സ്റ്റോറില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ ടീമിലെത്തിയതിന് പിന്നാലെ ക്ലബിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വന്‍ കുതിപ്പാണ്. നാല് ഇരട്ടി ഫോളോവേഴ്സാണ് വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടാക്കിയത്. താരം ക്ലബില്‍ ചേര്‍ന്ന വാര്‍ത്തകള്‍ ഔദ്യോഗികമായി പുറത്തുവിടുമ്പോള്‍ അല്‍-നസ്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ 3.1 മില്യനാണ്.

മാര്‍ക്കറ്റുകളില്‍ അല്‍-നസറിന്റെ കിറ്റിനായും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുക നല്‍കിയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍-നസ്ര്‍ സ്വന്തമാക്കിയത്. 200 മില്യന്‍ ഡോളര്‍ (ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നല്‍കാനിരിക്കുന്ന വാര്‍ഷിക പ്രതിഫലം.

article-image

sgdfg

You might also like

Most Viewed