സിറിയയിൽ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ വീണ്ടും മിസൈലാക്രമണം


സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചു. രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ആക്രമണം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മിസൈൽ ആക്രമണത്തെ തുടർന്ന് ഡമാസ്‌കസ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നത്. ജൂൺ 10നായിരുന്നു അവസാനമായി ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തുന്നത്. അന്ന് രണ്ടാഴ്ചത്തേക്കാണ് വിമാനത്താവളം അടച്ചിട്ടത്.

സംഭവത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്രായേൽ നൂറകണക്കിന് ആക്രമണപരമ്പരകളാണ് സിറിയയെ ലക്ഷ്യമാക്കി നടത്തിയിരിക്കുന്നത്.

article-image

fvbd

You might also like

Most Viewed