വധുവിന് ക്ഷാമം; മാർ‍ച്ചുമായി മഹാരാഷ്ട്രയിലെ യുവാക്കൾ‍ രംഗത്ത്


സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാൽ‍ വിവാഹം കഴിക്കാൻ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാർ‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാർ‍. ബ്രൈഡ്ഗ്രൂം മോർ‍ച്ച എന്ന പേരിൽ‍ സോളാപുർ‍ ജില്ലയിലാണ് മാർ‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാർ‍ച്ച് നടന്നത്. 

സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെടുത്താൻ ലിംഗ പരിശോധന നിയമങ്ങൾ‍ ഉൾ‍പ്പെടെ ശക്തമാക്കണമെന്ന് പ്രതിഷേധ മാർ‍ച്ചിൽ‍ പങ്കെടുത്ത യുവാക്കൾ‍ ആവശ്യപ്പെട്ടു. അവിവാഹിതരായ ചെറുപ്പക്കാർ‍ക്ക് വധുവിനെ ലഭിക്കുന്നതിന് സർ‍ക്കാർ‍ ഇടപെടണമെന്നും യുവാക്കൾ‍ ആവശ്യപ്പെട്ടു.

വിവാഹവേഷം ധരിച്ച് കുതിരപ്പുറത്തേറിയായിരുന്നു യുവാക്കളുടെ മാർ‍ച്ച് നടന്നത്. ബാൻ‍ഡ് മേളം ഉൾ‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആളുകൾ‍ ചിലപ്പോൾ‍ മാർ‍ച്ചിനെ പരിഹസിച്ചേക്കാമെങ്കിലും വിവാഹപ്രായമെത്തിയ പുരുഷന്മാർ‍ക്ക് പങ്കാളിയെ ലഭിക്കാത്തത് നീറുന്ന പ്രശ്‌നമാണെന്ന് പരിപാടിയുടെ പ്രധാന സംഘാടകനായ രമേഷ് ബരാസ്‌കർ‍ പറഞ്ഞു. മഹാരാഷ്ട്രയിൽ‍ നിലവിൽ‍ 1000 പുരുഷന്മാർ‍ക്ക് 889 സ്ത്രീകളാണുള്ളതെന്നാണ് പ്രതിഷേധിച്ച യുവാക്കൾ‍ പറയുന്നത്.

article-image

hfjh

You might also like

Most Viewed