പെലെയുടെ ആരോഗ്യനില ഗുരുതരം


ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്,

കഴിഞ്ഞ നവംബർ 29നാണ് പെലെയെ അർബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇപ്പോൾ വന്ന വാർത്ത ഏറെ ആശങ്കാജനകമാണ്.

 

article-image

sdf

You might also like

  • Straight Forward

Most Viewed