ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി

ആശ്രിതനിയമനം അവകാശമല്ലെന്നും ആനുകൂല്യം മാത്രമെന്നും സുപ്രീംകോടതി. ആശ്രിതനിയമനം ആവശ്യപ്പെട്ടുള്ള മലയാളി യുവതിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്) എന്ന കമ്പനിയിൽ ആശ്രിത നിയമനം വേണമെന്ന യുവതിയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ എം ആർഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അച്ഛൻ മരിച്ച് 14 വർഷത്തിനു ശേഷം ആശ്രിതനിയമനം വേണമെന്ന യുവതിയുടെ ആവശ്യമാണ് കോടതി തള്ളിയത്. യുവതി ഇപ്പോൾ താമസിക്കുന്നത് അമ്മയോടൊപ്പമല്ലെന്ന കാര്യം കൂടി പരിഗണിച്ചാണ് ഹർജി തള്ളിയത്.
ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് ഉപജീവനത്തിന് മറ്റ് മാർഗങ്ങളില്ലാത്ത അവസരത്തിൽ നൽകുന്ന ആനുകൂല്യം മാത്രമാണ് ആശ്രിതനിയമനമെന്നു കോടതി വ്യക്തമാക്കി.
ആശ്രിതനിയമനം വേണമെന്ന യുവതിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കമ്പനി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
െുെ
ൈൂബാൈ