ബെയ്റൂട്ടിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; പാലയനം ചെയ്തത് ഏഴ് ലക്ഷത്തോളം പേർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബെയ്റൂട്ട്: ലെബനനിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണം അതീവ ഗുരുതരമായി തുടരുന്നു. മധ്യ ബെയ്റൂട്ടിലെ ആയിഷ ബക്കർ ഏരിയയിലെ ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയാണ് ഇന്ന് പുലർച്ചെ മിസൈൽ ആക്രമണമുണ്ടായത്. ബെക്കാ താഴ്‌വരയിലെ സ്ലായയിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബെയ്റൂട്ടിലെ കെട്ടിടത്തിലുണ്ടായ നാശനഷ്ടങ്ങളെയും മരണസംഖ്യയെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
ബെയ്റൂട്ടിൽ ആക്രമിക്കപ്പെട്ട കെട്ടിടം ഹിസ്ബുള്ളയുടെ കേന്ദ്രമല്ലെന്നും സാധാരണക്കാർ താമസിക്കുന്ന മേഖലയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കെട്ടിടത്തിലെ ഒന്നുരണ്ട് നിലകൾ പൂർണ്ണമായും തകർന്നു. ആരെ ലക്ഷ്യം വെച്ചാണ് ഈ ആക്രമണം നടന്നതെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. രാജ്യത്ത് സുരക്ഷിതമായ ഒരിടവുമില്ലെന്ന ഭീതിയിലാണ് ലെബനനിലെ ജനങ്ങൾ.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇസ്രായേൽ ലെബനനിൽ നടത്തുന്ന വ്യാപകമായ ആക്രമണങ്ങളിൽ ഇതുവരെ 570-ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. സംഘർഷം രൂക്ഷമായതോടെ ഏകദേശം ഏഴ് ലക്ഷത്തോളം ആളുകൾ പലായനം ചെയ്യേണ്ടി വന്നതായാണ് കണക്കുകൾ.
ddxdsdsds


