ചരിത്രം കുറിച്ചു മേനക ഗുരുസ്വാമി; രാജ്യസഭയിലെത്തുന്ന എൽജിബിടി സമൂഹത്തിൽ നിന്നുള്ള ആദ്യ അംഗം
ശാരിക l ദേശീയം
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ പാർലമെന്റ് അംഗമാകുന്ന എൽജിബിടി സമൂഹത്തിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് ഇവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് ഇവർ രാജ്യസഭയിലെത്തുന്നത്.
സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീംകോടതിയുടെ നിർണ്ണായകമായ 'നവ്‌തേജ് സിംഗ് ജോഹർ' കേസിൽ ഹാജരായ പ്രമുഖ അഭിഭാഷകയാണ് മേനക ഗുരുസ്വാമി. നിയമരംഗത്തെ മികച്ച പ്രവർത്തനത്തിന് പിന്നാലെയാണ് അവർ നിയമനിർമ്മാണ സഭയിലേക്കും എത്തുന്നത്. ഡൽഹിയിൽ നിന്നുള്ള രാജ്യസഭാ ഒഴിവിലേക്കാണ് മേനക എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് റോഡ്‌സ് സ്കോളർഷിപ്പോടെ നിയമപഠനം പൂർത്തിയാക്കിയ ഇവർ, ഹാർവാർഡ് ലോ സ്കൂളിലും പഠനം നടത്തിയിട്ടുണ്ട്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക പദവി വഹിക്കുന്ന ചുരുക്കം സ്ത്രീകളിൽ ഒരാൾ കൂടിയാണ് ഇവർ.
്ിു്ു


