യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു

യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. പുലർച്ചെ 3.55ന്‍റെ വിമാനത്തിലാണ് യാത്ര തിരിച്ചത്. മന്ത്രിമാരായ പി.രാജീവും വി. അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
നോർവേയിലേക്കാണ് ആദ്യ യാത്ര. പിന്നീട് ബ്രിട്ടനും സന്ദർശിച്ച ശേഷം ഓക്ടോബർ 12നാണ് മടക്കം. ശനിയാഴ്ചയാണ് യൂറോപ്പിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനില വഷളായതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
ുെേ്ു