മഹാത്മ ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി എന്നിവർക്ക് ജയന്തി ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി എന്നിവർക്ക് ജയന്തി ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ് ഘട്ടിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച മോദി, രാഷ്ട്രപിതാവിന്‍റെ സ്മരണയ്ക്കായി ഏവരും ഖാദി, കരകൗശല ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു. ആസാദി കാ അമൃത് മഹോത്സവ വേളയിൽ ഗാന്ധി ജയന്തി ആചരിക്കുന്നത് സന്തോഷം ഇരട്ടിയാക്കുന്നെന്നും അദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ രണ്ടാം പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ലാളിത്യത്തിന്‍റെയും ശക്തമായ നിലപാടുകളുടെയും പേരിൽ എന്നും ഓർമിക്കപ്പെടുമെന്ന് വിജയ് ഘട്ടിൽ ആദരമർപ്പിച്ച ശേഷം മോദി പ്രസ്താവിച്ചു.
sxhcdj