ചെങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം; പ്രതി പിടിയിൽ


യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ പ്രതി മുത്തുകുമാർ പിടിയിൽ. കലവൂർ ഐടിസി കോളനിയിൽനിന്നാണ് ഇയാൾ പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ മറ്റ് രണ്ട് പേർക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന. ഇവർ സംസ്ഥാനം വിട്ടതായി പോലീസ് പറയുന്നു.

ആലപ്പുഴ നഗരസഭ ആര്യാട് അവല്ലക്കുന്ന് കിഴക്കേവെളിയിൽ‍ പുരുഷന്‍റെ മകൻ‍ ബിന്ദുകുമാറി (ബിന്ദുമോന്‍−45)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാ ശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്‍റെ വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം.

article-image

xzh

You might also like

Most Viewed