വിനോദസഞ്ചാരികൾക്ക് ‘യഥാർത്ഥ ജയിൽ’ അനുഭവം അറിയാൻ അവസരമൊരുക്കി ഉത്തരാഖണ്ഡ് സർക്കാർ

ഉത്തരാഖണ്ഡിലെ ഹൽദ്വാനി സർക്കാർ, തടവിലാക്കപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ജയിൽ ടൂറിസം ആരംഭിച്ചിരിക്കുകയാണ്. ജയിലിൽ ഒരു ദിവസം കിടക്കാൻ 500 രൂപയാണ്.
യഥാർത്ഥ ജയിൽ അനുഭവം അറിയാൻ വിനോദസഞ്ചാരികൾക്ക് താമസസൗകര്യം നൽകുന്നതിനായി മുൻ ജയിലിന്റെ ഒരു പ്രദേശം ഇപ്പോൾ നവീകരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഹൽദ്വാനി ജയിൽ 1903−ൽ നിർമ്മിച്ചതാണ്. അതിൽ ആറ് സ്റ്റാഫ് ക്വാർട്ടേഴ്‌സുകളുള്ള പഴയ ആയുധപ്പുരയും, ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അതാണ് നിലവിൽ “ജയിൽ അതിഥികളെ” സ്വീകരിക്കാൻ ഉപയോഗിക്കുന്നത്.
ഈ “ടൂറിസ്റ്റ് തടവുകാർക്ക്” ജയിൽ യൂണിഫോമും ജയിൽ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണവും നൽകുന്നതെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ് ഈ ജയിൽ വിശേഷങ്ങൾ.
dyuf