സ്വർ‍ണക്കടത്ത് കേസിൽ‍ വിചാരണ ബാംഗളൂരുവിലേക്ക് മാറ്റരുതെന്ന് കേരളം സുപ്രീംകോടതിയിൽ


നയതന്ത്ര പാഴ്‌സൽ‍ സ്വർ‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ‍ കേസിന്റെ വിചാരണ ബാംഗളൂരുവിലേക്ക് മാറ്റണമെന്ന എൻ‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ‍. വിചാരണ ബാഗളൂരുവിലേക്ക് മാറ്റിയാൽ‍ സംസ്ഥാനത്തെ ഭരണ നിർ‍വഹണത്തിൽ‍ വിപരീതമായ ഫലം ഉണ്ടാകുമെന്ന് സർ‍ക്കാർ‍ കോടതിയെ അറിയിച്ചു. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിൽ‍ വിചാരണ നടപടികൾ‍ അട്ടിമറിക്കപ്പെടുമെന്ന സാങ്കൽ‍പ്പിക ആശങ്കയാണ് ഇഡിയുടേത്. 

ഇഡിയുടെ ഹർ‍ജി ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സർ‍ക്കാർ‍ കോടതിയെ സമീപിച്ചത്. പൊലീസ്, സർ‍ക്കാർ‍, ജയിൽ‍ ഉദ്യോഗസ്ഥർ‍ എന്നിവർ‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രാൻസ്ഫർ‍ ഹർ‍ജിയിൽ‍ ഇഡി ആരോപിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്ന അവസരത്തിൽ‍ അതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധ സമരങ്ങൾ‍ അരങ്ങേറിയിട്ടില്ലെന്നും സംസ്ഥാന സർ‍ക്കാർ‍ സുപ്രീംകോടതിയെ അറിയിച്ചു. 

അന്വേഷണ വിഷയവമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ‍ ഇഡി ഉൾ‍പ്പെടെയുള്ള കേന്ദ്ര ഏജൻസികൾ‍ നടത്തുന്ന അന്വേഷണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നടത്തുന്ന അന്വേഷണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നൽ‍കിയിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഏജൻസികളുടെ ഇത്തരം പ്രവർ‍ത്തനം സംസ്ഥാനത്തിന്റെ വികസന പ്രവർ‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും തെളിവുകളുടെ പിൻബലമില്ലാതെയാണ് സ്വാധീനങ്ങൾ‍ക്ക് വഴങ്ങി സ്വപ്‌ന സുരേഷ് ഉന്നതർ‍ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത്. − കേരളത്തിലെ ആർ‍എസ്എസ് നേതാക്കൾ‍ക്ക് വൈ കാറ്റഗറി സുരക്ഷ നൽ‍കാനൊരുങ്ങി കേന്ദ്രം ഏജൻസി ആവശ്യപ്പെടാതെയാണ് സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നൽ‍കിയത്. ഇഡി സുപ്രീം കോടതിയിൽ‍ ഫയൽ‍ ചെയ്ത ട്രാൻസ്ഫർ‍ ഹർ‍ജിയിൽ‍ പിഎസ് സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ‍ എന്നിവരാണ് എതിർ‍ കക്ഷികൾ‍. കേസിൽ‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാണ് സി കെ ശശി ഫയൽ‍ ചെയ്ത കക്ഷി ചേരൽ‍ അപേക്ഷയിൽ‍ ആവശ്യപ്പെട്ടിരിക്കുന്നത്.

article-image

dxfydry

You might also like

  • Lulu Exchange
  • Straight Forward

Most Viewed