ദൃശ്യം മോഡൽ കൊലപാതകം; ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ


ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എസി റോഡിനു സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട പൂവം ഭാഗത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്‍റെ തറ തുരന്നാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ബിന്ദുകുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ ആലപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. ബിന്ദുകുമാറിന്‍റെ സുഹൃത്ത് മുത്തുകുമാറിന്‍റെ വാടക വീട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുത്തുകുമാറാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചയോടെ പോലീസ് ഈ വീട് പൂട്ടി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മൃതദേഹം കുഴിച്ചിട്ടശേഷം കോൺ‍ക്രീറ്റ് ചെയ്തതായുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് ഇത് പൊളിച്ച് പരിശോധന നടത്തുകയായിരുന്നു. ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

article-image

fhfc

You might also like

Most Viewed