അശ്ലീല ഉള്ളടക്കം: 67 വെബ്‌സൈറ്റുകൾ കൂടി ബ്ലോക്ക് ചെയ്ത് കേന്ദ്രം

ഇന്ത്യയിൽ 67 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം. ഈ വെബ്‌സൈറ്റുകളുടെ അശ്ലീല ഉള്ളടക്കം കണക്കിലെടുത്താണ് നടപടി.
പൂനെ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്‌സൈറ്റുകളും ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് വെബ്‌സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് പോണോഗ്രാഫിക് വെബ്‌സൈറ്റുകൾ സർക്കാർ നിരോധിക്കുന്നത്. 2018ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാർ 827 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
2015ൽ 800 ലേറെ പോൺ വെബ്‌സൈറ്റുകൾ നിരോധിച്ച സർക്കാർ ഉത്തരവ് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരുന്നത്. പിന്നീട് ഈ നിരോധനം പിൻവലിക്കുകയും കുട്ടികളുടെ അശ്ലീല ചിത്രത്തിന് മാത്രം നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
zgx