സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ഡൽഹിയിൽ 10 വയസുകാരന് ദാരുണാന്ത്യം


ഡൽഹിയിൽ 10 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി. ലോക്‌നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 10 വയസുള്ള രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

സർക്കാർ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു വിദ്യാർഥി. സെപ്തംബർ 18നാണ് വടക്ക് കിഴക്കൻ ഡൽഹിയിലെ സീലംപൂർ പ്രദേശത്ത് നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു. പ്രതിരോധിച്ചപ്പോൾ വടിയും ഇഷ്ടികയും ഉപയോഗിച്ച് മർദ്ദിച്ചു. ക്രൂരതയുടെ അതിർവരമ്പുകൾ കടന്ന് സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി. തിരികെ വീട്ടിൽ എത്തിയ വിദ്യാർത്ഥി, ഭയം കാരണം ആരോടും ഒന്നും പറഞ്ഞില്ല.

വീട്ടുകാർ ചോദിച്ചപ്പോൾ സുഹൃത്തുക്കളുമായി വഴക്കിട്ടതായി മറുപടി നൽകി. കഴിഞ്ഞ മാസം 22ന് ആരോഗ്യനില വഷളായതോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. 14 ദിവസത്തിന് ശേഷം ശനിയാഴ്ച രാവിലെ കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. ഹോസ്പിറ്റൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. ഭയം മൂലം ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ വീട്ടുകാർ വിസമ്മതിച്ചു. പിന്നീട് കൗൺസിലിങ്ങിന് ശേഷം ഇവർ കേസ് നൽകാൻ തയ്യാറായി. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed