പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ പോസ്റ്റ് ഓഫിസ് വഴി അപേക്ഷിക്കാം


പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ പോസ്റ്റ് ഓഫിസ് മുഖാന്തരം അപേക്ഷിക്കാം. ഇതിനായി ഓൺലൈൻ സംവിധാനത്തിലൂടെ പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും സൗകര്യം ജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നടപടി ക്രമങ്ങളുടെ ഭാഗമായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ സ്ലോട്ടുകൾ വർധിപ്പിക്കും. എംഇഎസ് വിജ്ഞാപനത്തിൽ പറയുന്നതനുസരിച്ച് പിസിസി ലഭിക്കുന്നതിനാവശ്യമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നാണ്. കൊറോണ മഹാമാരിക്ക് ശേഷം ജനങ്ങൾ അന്യ നാടുകളിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോകുന്ന സാഹചര്യം കൂടുതലാണ്.

പോലീസ് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നത് കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പുതിയ ഓൺലൈൻ പോസ്റ്റ് ഓഫീസ് സേവാകേന്ദ്രം വരുന്നതോടെ ഇന്ത്യക്കാർക്ക് വിദേശത്തേക്ക് പോകുന്നതിനും, ദീർഘ കാല വിദ്യാഭ്യാസത്തിനും വേണ്ടി പിസിസി ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. കൂടാതെ എംഇഎസ് പറയുന്നതനുസരിച്ച് പാസ്പോർട്ട്, വിസ വിഭാഗം, എന്നിവയ്‌ക്ക് ഓൺലൈൻ സേവാകേന്ദ്രം ഗുണം ചെയ്യും. പുതിയ സംവിധാനം ദീർഘ കാലത്തേക്ക് ജോലിക്കായി അപേക്ഷിച്ചവർക്കോ, റെസിഡൻഷ്യൽ സ്റ്റാറ്റസ് ഉള്ളവർക്കോ പിസിസിക്ക് ആപേക്ഷിക്കാം.

article-image

xcfj

You might also like

Most Viewed