ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽ‍കി മെട്രോമാൻ ഇ ശ്രീധരൻ


കോൺ‍ഗ്രസ് നേതാവ് രാഹുൽ‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽ‍കി മെട്രോ മാൻ ഇ ശ്രീധരൻ. ബിജെപി ദേശീയ നിർ‍വ്വാഹക സമിതി അംഗമാണ് ശ്രീധരൻ. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാറിനും മണ്ഡലം പ്രസിഡണ്ട് എൻപി നബീലിനുമാണ് അദ്ദേഹം സംഭാവന കൈമാറിയത്.സംഭവന കൂപ്പൺ‍ സ്വീകരിച്ച ശേഷം അദ്ദേഹം ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ‍ ആരാഞ്ഞതായി കോൺഗ്രസ് നേതാക്കൾ‍ പറഞ്ഞു. പൊന്നാനിയിലാണ് ഇ ശ്രീധരന്‍റെ വീട്. 

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ‍ പാലക്കാട് നിന്നും മത്സരിച്ച ഇ ശ്രീധരൻ യൂത്ത് കോൺ‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ‍ എംഎൽ‍എയോട് പരാജയപ്പെടുകയായിരുന്നു. ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ‍ പ്രവേശിച്ചിരിക്കുകയാണ്. രാവിലെ 6.30ന് പുലാമന്തോൾ‍ പാലം വഴി ജില്ലയിലേക്ക് പ്രവേശിച്ച യാത്രക്ക് വൻ സ്വീകരണാണ് നൽ‍കിയത്. പുലാമന്തോൾ‍ ജംഗ്ഷനിൽ‍ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 12ഓടെ പെരിന്തൽ‍മണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും ശേഷം പട്ടിക്കാട് നിന്നും ആരംഭിച്ച് വൈകിട്ട് 7ന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്‌ക്കൂളിലാണ് രാത്രി വിശ്രമം. കോൺഗ്രസ് നേതാവ് രാഹുൽ‍ ഗാന്ധിയെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെ പ്രതിനിധി സംഘം കണ്ട് ചർ‍ച്ച നടത്തും. യാത്ര പെരിന്തൽ‍മണ്ണയിലെത്തുമ്പോഴാണ് നേതാക്കൾ‍ കാണുക. ഉന്നതാധികാര സമിതിയംഗങ്ങൾ‍ പങ്കെടുക്കും. ദേശീയസംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ‍ രാഹുലുമായി ചർ‍ച്ച ചെയ്യും.

article-image

sydsruy

You might also like

  • Straight Forward

Most Viewed