ഐഎസ് ലഘുലേഖകളുമായി പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

ഐഎസ് ലഘുലേഖകളുമായി പോപ്പുലർ ഫ്രണ്ട് നേതാവ് ഉത്തർപ്രദേശിൽ അറസ്റ്റിലായി. പിഎഫ്‌ഐ നേതാവ് അബ്ദുൾ മജീദിനെയാണ് ലഖ്‌നൗവിൽ വച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ലഘുലേഖകൾക്ക് പുറമേ ഇലക്ട്രോണിക് ഉപകരണങ്ങളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശ് പോലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സായ എസ്ടിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.
ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പിഎഫ്‌ഐ തലവൻ മുഹമ്മദ് വാസിമിന്‍റെ അടുത്ത അനുയായി ആണ് ഇയാളെന്ന് എസ്ടിഎഫ് അറിയിച്ചു.
േെബാേ