കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; പ്രതിനിധിയുടെ പേര് ഇന്ന് തന്നെ അറിയിക്കണമെന്ന് ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അന്ത്യശാസനം. പ്രതിനിധിയുടെ പേര് ഇന്ന് തന്നെ അറിയിക്കണമെന്ന് ഗവർണർ വൈസ് ചാൻസലർക്ക് നിർദേശം നൽകി. ഈ വിഷയത്തിൽ രണ്ടാം പ്രാവശ്യമാണ് ഗവർണർ വിസിക്ക് കത്ത് നൽകുന്നത്. കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ ഗവർണർ വിസിക്ക് കത്ത് നൽകിയിരുന്നു.
ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ പ്രതിനിധിയായി നിർദേശിച്ചിരുന്നു. എന്നാൽ സർവകലാശാല നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ അദ്ദേഹം പിന്മാറിയതോടെയാണ് വീണ്ടും പ്രതിസന്ധിയുണ്ടായത്. അടുത്തമാസം 24 വരെയാണ് ഇപ്പോഴത്തെ വി.സി പ്രൊഫസർ ഡോ. മഹാദേവൻ പിള്ളയുടെ കാലാവധി.
dudfu