ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകുമെന്ന് പ്രധാനമന്ത്രി

ചണ്ഡീഗഢ് വിമാനത്താവളത്തിന് സ്വാതന്ത്ര്യസമര പോരാളി ഭഗത് സിംഗിന്റെ പേര് നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്തംബർ 28ന് ഭഗത് സിംഗ് ജന്മ വാർഷികം ആഘോഷിക്കാനിരിക്കെ മൻകി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം പഞ്ചാബിലെ ആംആദ്മി സർക്കാർ ഭഗത് സിംഗിന്റെ പൈതൃകം ഏറ്റെടുക്കുന്നത് തടയുകയെന്ന ഉദ്ദേശ്യത്തിലാണ് മോദിയുടെ പ്രഖ്യാപനമെന്ന വിലയിരുത്തലുമുണ്ട്. തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ ദീർഘകാലത്തെ ആവശ്യം നിറവേറ്റിയെന്നാണ് സിംഗ് പ്രഖ്യാപനത്തോട് പ്രതികരിച്ചത്. 'ഒടുവിൽ ഞങ്ങളുടെ ശ്രമം വിജയിച്ചു. പഞ്ചാബിലെ മുഴുവൻ ജനതയ്ക്കും വേണ്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.' ട്വിറ്ററിലൂടെയാണ് മന്നിന്റെ പ്രതികരണം.
ഹരിയാന ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാലയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകണമെന്ന ആവശ്യം വളരെ കാലമായി ഹരിയാനയും പഞ്ചാബും ഉയർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭഗവന്ത് മന്നും ദുശ്യന്തും കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ പ്രഖ്യാപനം. സെപ്റ്റംബർ 28ന് മുമ്പ് വിമാനത്താവളത്തിന് ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിടണമെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സർക്കാർ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയെ പരാമർശിച്ച് മാൻ പറഞ്ഞിരുന്നു.
vkvhk
vgvk