ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമെന്ന് റിപ്പോർട്ട്


ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമെന്ന് റിപ്പോർ‍ട്ട്. ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ‍ ട്രസ്റ്റ് പൂർ‍ണമായി പുറത്തുവിട്ടു. ഇതനുസരിച്ച് 85,700 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. സർ‍ക്കാർ‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണ് ഇപ്പോൾ‍ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ‍ ആകെ വിപണി മൂല്യം കണക്കാക്കിയാൾ‍ മൂല്യം 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോർ‍ട്ട്. 

14 ടൺ സ്വർ‍ണ ശേഖരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കർ‍ ഭൂമിയും ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പേരിലുണ്ട്. വിവിധയിടങ്ങളിലായി 960 കെട്ടിടങ്ങൾ‍, തിരുപ്പതിയിൽ‍ മാത്രം 40 ഏക്കർ‍ ഹൗസിങ് പ്ലോട്ടുകൾ‍, തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയിൽ‍ 2800 ഏക്കർ‍ ഭൂമിയുമുണ്ട്. വിവിധ ദേശസാൽ‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപവും ട്രസ്റ്റിന്റെ പേരിലുണ്ട്. 1974 നും 2014 നും ഇടയിൽ‍ വിവിധ കാരണങ്ങളാൽ‍ ക്ഷേത്ര ട്രസ്റ്റിന്റെ 113 ഇടങ്ങളിലെ സ്വത്തുക്കൾ‍ വിൽ‍ക്കേണ്ടി വന്നുവെന്ന് ട്രസ്റ്റ് ചെയർ‍മാൻ വൗ വി സുബ്ബ റെഡ്ഡി പറഞ്ഞു. എട്ടു വർ‍ഷമായി ഭൂമി വിൽ‍ക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

article-image

tffi

You might also like

  • Lulu Exchange
  • Straight Forward

Most Viewed