അറ്റോർ‍ണി ജനറൽ‍ സ്ഥാനത്തേക്കില്ലെന്ന് മുകുൾ‍ റോഹ്ത്തകി


അറ്റോർ‍ണി ജനറൽ‍ ആകണമെന്ന കേന്ദ്ര സർ‍ക്കാരിന്റെ ആവശ്യം നിരസിച്ച് മുതിർ‍ന്ന അഭിഭാഷകന്‍ മുകുൾ‍ റോഹ്ത്തകി. വീണ്ടുവിചാരം ഉണ്ടായതിനാലാണ് പദവി നിരസിക്കുന്നതെന്ന് റോഹ്ത്തകി വ്യക്തമാക്കി. അതേസമയം രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് തന്റെ പേര് പരിഗണിച്ച കേന്ദ്രസർ‍ക്കാരിനോട് മുകുൾ‍ റോഹ്ത്തകി നന്ദി രേഖപ്പെടുത്തി.നിലവിലെ അറ്റോർ‍ണി ജനറൽ‍ കെകെ വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബർ‍ 30ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് റോഹ്ത്തകിയെ പരിഗണിച്ചിരുന്നത്. 2017 ജൂണിൽ‍ അറ്റോർ‍ണി ജനറൽ‍ സ്ഥാനം ഒഴിഞ്ഞ റോഹ്ത്തകിക്ക് ശേഷം കെ കെ വേണുഗോപാൽ‍ ചുമതലയേക്കുകയായിരുന്നു. പുതിയ എജിയായി മുകുൾ‍ റോഹ്ത്തകി ഒക്ടോബർ‍ ഒന്നിന് ചുമതല ഏൽ‍ക്കുമെന്നായിരുന്നു സർ‍ക്കാർ‍ വൃത്തങ്ങൾ‍ അറിയിച്ചിരുന്നത്. 

എന്നാൽ‍ എജി ആകാനുള്ള തീരുമാനത്തിൽ‍ നിന്ന് റോഹ്ത്തകി പെട്ടെന്ന് പിന്മാറുകയായിരുന്നു. റോഹ്ത്തകി പിന്മാറിയ സാഹചര്യത്തിൽ‍ അടുത്ത എജി ആരാകണമെന്ന കാര്യത്തിൽ‍ സർ‍ക്കാർ‍ തലത്തിൽ‍ ചർ‍ച്ചകൾ‍ സജീവമായി തുടരുകയാണ്. സോളിസിറ്റർ‍ ജനറൽ‍ തുഷാർ‍ മേത്തക്കാണ് മുൻഗണന എന്നാണ് സൂചന. അതേസമയം നിലവിലെ എജി കെകെ വേണുഗോപാലിന്റെ കാലാവധി അൽ‍പകാലത്തേക്ക് കൂടി നീട്ടുന്നതിനുള്ള സാധ്യതയും സർ‍ക്കാർ‍ പരിഗണിക്കുന്നുണ്ട്.

article-image

vgjkvk

You might also like

Most Viewed