എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശി തരൂർ


എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ. പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട്, ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി.

ശശി തരൂർ രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പട്ടാമ്പിയിലാണ് കൂടിക്കാഴ്ച്ച. ഇതിനായി ശശി തരൂർ പട്ടാമ്പിയിൽ എത്തി. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച. വൈകുന്നേരത്തെ പദയാത്രയിലും തരൂർ പങ്കെടുക്കും.

article-image

chc

You might also like

Most Viewed