ഒഡീഷയിലെ കട്ടക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ജീവനൊടുക്കിയ നിലയിൽ

ഒഡീഷയിലെ കട്ടക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുഭാഷ് കുമാർ ബിഹാരിയാണ് അന്തരിച്ചത്. കട്ടക്ക് നഗരത്തിലെ ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല.
ശനിയാഴ്ച രാവിലെ കോടതിയിലെ സഹപ്രവർത്തകരെ താൻ രണ്ട് ദിവസം അവധിയിലായിരിക്കും എന്ന് അറിയിച്ചതിന് മണിക്കൂറുകൾക്കമാണ് ബിഹാരിയുടെ മരണം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഒഡീഷയിലെ കട്ടക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ജീവനൊടുക്കിയ നിലയിൽzdg