ഇൻഡിഗോ തന്നോട് ഖേദം പ്രകടിപ്പിച്ചതായി ഇ.പി.ജയരാജൻ

ഇൻഡിഗോ വിമാനത്തിലെ കൈയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ തനിക്ക് ഏർപ്പെടുത്തിയ യാത്രാവിലക്കിൽ കന്പനി ഖേദം പ്രകടിപ്പിച്ചെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രേഖാമൂലം ക്ഷമാപണം പ്രകടിപ്പിക്കാത്തതിനാൽ തന്‍റെ ഇൻഡിഗോ ബഹിഷ്കരണം തുടരുമെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലെ യാത്രയാണ് ഏറ്റവും സുഖകരമെന്നും അദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ കൈയ്യാങ്കളിക്കിടെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആക്രമണം കാമറയിൽ പതിഞ്ഞിട്ടില്ലെങ്കിലും അവർക്കെതിരായ കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രസ്തുത കേസിൽ പ്രതിയായത് കൊണ്ട് മാത്രം വി. ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ലെന്നും ജയരാജൻ പറഞ്ഞു.
ജെൻഡർ ന്യൂട്ട്രൽ യൂണിഫോം വിഷയത്തിൽ സമസ്ത സ്വീകരിച്ച നിലപാട് ശരിയാണെന്നും ജയരാജൻ പ്രസ്താവിച്ചു.
sfszgdg