യു.എ.ഇയിൽ 400 കോടിക്ക് 1,400 ബസുകൾ ഒരുമിച്ച് വിറ്റ് അശോക് ലെയ്‌ലാൻഡ്

ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് യുണൈറ്റഡ് അറബ് എമിറേറ്റിൽ 1,400 സ്‌കൂൾ ബസുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡറുകൾ നേടിയതായി അറിയിച്ചു. ഇത് യു.എ.ഇയിൽ കമ്പനിക്ക് ലഭിച്ച എക്കാലത്തെയും വലിയ ഓർഡറാണ്. 1,400 ബസുകളാണ് അശോക് ലെയ്‌ലാൻഡ് യു.എ.ഐയ്ക്ക് വിറ്റത്. യു.എ.ഇയിലെ സ്കൂൾ ട്രാൻസ്പോർട് സൊലൂഷൻസും എമിറേറ്റ്സ് ട്രാൻസ്പോർട്ടുമാണ് ബസുകൾ വാങ്ങിയത്.
സ്‌കൂൾ ആവശ്യങ്ങൾക്കായിട്ടാണ് ഈ ബസുകൾ ഉപയോഗിക്കുക. 55 സീറ്റുകളുള്ള ഫാൽക്കൺ ബസും 32 സീറ്റുകളുള്ള ഓസ്റ്റർ ബസും യുണൈറ്റഡ് അറബ് എമിറേറ്റിലെ റാസൽഖൈമയിലുള്ള കമ്പനിയുടെ നിർമാണ യൂണിറ്റിൽ നിന്നാണ് വിതരണം ചെയ്യുക. പ്ലാന്റിന് പ്രതിവർഷം 4,000 ബസുകൾ സ്ഥാപിത ശേഷിയുണ്ട്, 2008 ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം കമ്പനി 25,500 ബസുകൾ നിർമ്മാണ യൂണിറ്റിൽ നിന്ന് പുറത്തിറക്കി.
dhd