കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബം മത്സരിക്കില്ലന്ന് സൂചന

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ല. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാരും മത്സരിച്ചേക്കില്ല. പകരം അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.ഗെഹ്ലോട്ടിനോട് മത്സരിക്കാൻ സോണിയാ ഗാന്ധി നിർദേശിച്ചേക്കും. മത്സരമുണ്ടായാൽ പ്രിയങ്കാ ഗാന്ധി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം മത്സരം ഒഴിവാക്കാനുള്ള നീക്കങ്ങളുമായി മുതിർന്ന നേതാവ് കമൽനാഥും രംഗത്തുണ്ട്. ജി 23 നേതാക്കളുമായി കമൽനാഥ് ചർച്ചകൾ നടത്തി. ആനന്ദ് ശർമ, മനീഷ് തിവാരി, മിലിന്ദ് ദിയോറ എന്നിവരുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതിൽ ചർച്ച നടത്തി.
xbcxbncn