മദ്യനയ അഴിമതിക്കേസിൽ തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചെന്ന് മനീഷ് സിസോദിയ

മദ്യനയ അഴിമതിക്കേസിൽ തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബാങ്ക് ലോക്കറിൽ നിന്ന് സിബിഐക് ഒന്നും ലഭിച്ചില്ല. എന്റെ വീട്ടിൽ നിന്നും അവർക്ക് ഒന്നും ലഭിച്ചില്ല. ക്ലീൻ ചിറ്റ് ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. സിബിഐ ഓഫീസർമാർ മാന്യമായാണ് പെരുമാറിയത്. സത്യം വിജയിച്ചു എന്നും മനീഷ് സിസോദിയ പറഞ്ഞു.
“ജന്മാഷ്ടമി ദിവസമാണ് സിബിഐ എൻ്റെ വീട് പരിശൊധിച്ചത്. ലോക്കറിൻ്റെ താക്കോലുകൾ ഓഗസ്റ്റ് 19നു നടന്ന ആ പരിശോധനയിൽ സിബിഐ പിടിച്ചെടുത്തു. ആ ലോക്കറുകൾ അവർ തുറന്നെങ്കിലും ഒന്നും ലഭിച്ചില്ല. 70,000 മുതൽ 80,000 രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെത്തിയിരുന്നു. പക്ഷേ, അത് എൻ്റെ ഭാര്യയുടേതാണ്. ഞങ്ങളുടെ ലോക്കറുകളും രേഖകളും സിബിഐ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഒന്നും ലഭിച്ചില്ല. പക്ഷേ, മുകളിൽ നിന്ന് ഉത്തരവുള്ളതിനാൽ അവരെന്നെ അറസ്റ്റ് ചെയ്യും.”− സിസോദിയ പറഞ്ഞു.
dhfff