മകൾ‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതി ബോധിപ്പിക്കാനെത്തിയ മാതാവിനെ ബലാത്സംഗം ചെയ്ത് പൊലീസുകാരൻ


ഉത്തർ‍പ്രദേശിലെ കനൗജിൽ‍ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിനെ പൊലീസുകാരൻ‍ ബലാത്സംഗം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനായ അനൂപ് മൗര്യയാണ് ബലാത്സംഗക്കേസിൽ‍ അറസ്റ്റിലായത്. മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി ബോധിപ്പിക്കാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം നടന്നത്. 

ഹാജി ഷെരിഫ് ഔട്ട്‌പോസ്റ്റിലെ ഇൻചാർ‍ജായിരുന്ന ഉദ്യോഗസ്ഥനാണ് പരാതിക്കാരിയോട് അതിക്രമം കാട്ടിയത്. മകളെ ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണം ഊർ‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ പരാതിയിൽ‍ ഒപ്പുവയ്ക്കാനെന്ന് പറഞ്ഞ് ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പൊലീസുകാരിൽ‍ നിന്ന് താൻ നേരിട്ട അനുഭവം ഈ സ്ത്രീ എസ് പിയോട് പരാതിപ്പെട്ടതോടെയാണ് അനൂപ് മൗര്യയ്‌ക്കെതിരെ അന്വേഷണം നടന്നത്. ഉന്നത പൊലീസ് സംഘത്തിലെ അന്വേഷണത്തിലും സ്ത്രീയുടെ വൈദ്യ പരിശോധനയിലും ബലാത്സംഗം നടന്നതായി കണ്ടെത്തിയതോടെയാണ് ഇയാൾ‍ക്കെതിരെ കേസ് രജിസ്റ്റർ‍ ചെയ്തത്. അനൂപ് മൗര്യയെ ഇന്ന് കോടതിയിൽ‍ ഹാജരാക്കും.

article-image

vmvbm

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed