മധ്യപ്രദേശിൽ മലിനജലം കുടിച്ച് രണ്ട് മരണം; 45 പേർ ആശുപത്രിയിൽ


മധ്യപ്രദേശിലെ ദാമോവിൽ മലിനജലം കുടിച്ച് രണ്ട് മരണം. 45 പേർ ആശുപത്രിയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മണ്ഡലമാണ് ദാമോ. ആശുപത്രിയിൽ ചികിത്സയിലുള്ള ചിലരുടെ കാഴ്ചക്ക് പ്രശ്നമുണ്ടെന്നാണ് സൂചന. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ദാമോയിലെ കഞ്ചേരിയിലാണ് ദാരുണ സംഭവമുണ്ടായത്. മേഖലയിലെ കിണറുകൾ മലിനമായിട്ട് ഏറെക്കാലമായി. ഈ കിണറുകൾ ശുദ്ധീകരിക്കണമെന്ന ആവശ്യം ഒരുപാട് കാലമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ഇങ്ങനെ ഒരു ദുരന്തം.

You might also like

Most Viewed