22ആമത് കോമൺ വെൽത്ത് ഗെയിംസിന് ആരംഭം

22ആമത് കോമൺവെൽത്ത് ഗെയിംസിന് ബിർമിങ്ഹാമിലെ അലക്‌സാണ്ടർ േസ്റ്റഡിയത്തിൽ ആരംഭം. 30000 കാണികളെ സാക്ഷിനിർത്തിയായിരുന്നു കായിക മാമാങ്കത്തിന് കൊടിയേറിയത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി ചാൾസ് രാജകുമാരൻ പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി ഈ മാസം 27നായിരുന്നു ക്വീൻസ് ബാറ്റൻ ഗെയിംസ് വില്ലേജിൽ തിരികെ എത്തിയത്.
മത്സരങ്ങൾ നാളെ മുതൽ, സിന്ധു പതാക വഹിക്കും. ജാവലിൻ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പിന്‍മാറിയതിനാൽ ഒളിമ്പ്യൻ പി.വി സിന്ധുവും ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റന്‍ മൻപ്രീത് സിംഗും ചേർന്നാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത്.
പ്രശസ്ത ബ്രിട്ടൺ ഡ്രമ്മറായ അബ്രഹാം പാഡിയും ഇന്ത്യൻ ക്ലാസിക്കൽ ഗായികയും ഗാനരചയിതാവുമായ രഞ്ജന ഘട്ടക്കിന്റെയും പ്രകടനം നഗരത്തെ സംഗീത മയത്തിലാക്കി. ഏകദേശം രണ്ടര മണിക്കൂർ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങും കലാപരിപാടികളും പ്രശസ്ത ക്രൈം നാടകമായ ∍പീക്കി ബ്ലൈൻഡേഴ്സ്∍ നിർമ്മിച്ച ബ്രിട്ടീഷ് തിരക്കഥാകൃത്ത് സ്റ്റീവൻ നൈറ്റാണ് സംവിധാനം ചെയ്തത്.