മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിനു ശുപാർ‍ശ


ഡൽ‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിനു ശുപാർ‍ശ ചെയ്ത് ലഫ്റ്റനന്‍റ് ഗവർ‍ണർ‍ വിനയ് കുമാർ‍ സക്‌സേന. സംസ്ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളിൽ‍നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് അന്വേഷണത്തിന് ശിപാർ‍ശ ചെയ്തിരിക്കുന്നത്. 

സ്വകാര്യ മദ്യവിൽ‍പ്പന കമ്പനികൾ‍ക്ക് ഗുണം ലഭിക്കുന്നതരത്തിലാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നതെന്നും സക്‌സേന ആരോപിച്ചു. എക്‌സൈസ് വകുപ്പിന്‍റെ ചുമതലവഹിക്കുന്ന സിസോദിയയുടെ അറിവോടെയാണ് നിയമങ്ങൾ‍ കാറ്റിൽ‍പ്പറത്തിയുള്ള പുതിയ നയമെന്നും ഗവർണർ കുറ്റപ്പെടുത്തി.

You might also like

Most Viewed