ഉത്തർപ്രദേശിൽ തീർത്ഥാടക സംഘത്തിന് മേൽ ട്രക്ക് ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു


ഉത്തർപ്രദേശിൽ തീർത്ഥാടക സംഘത്തിന് മേൽ ട്രക്ക് ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. ഹരിദ്വാറിൽ നിന്ന് ഗ്വാളിയറിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹത്രാസ് ജില്ലയിൽ ഇന്ന് പുലർച്ചെ 2.15ഓടെയാണ് അപകടം. കാൽനട തീർത്ഥാടക സംഘത്തിന് മേലാണ് അമിതവേഗത്തിൽ എത്തിയ ട്രക്ക് ഇടിച്ചു കയറിയത്. അപകടത്തിന് കാരണമായ ട്രക്കിന്‍റെ ഡ്രൈവർ പോലീസിന്‍റെ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed