ഖത്തറിൽ‍ ആദ്യ മങ്കി പോക്‌സ് കേസ് സ്ഥിരീകരിച്ചു


ഖത്തറിൽ‍ ആദ്യ മങ്കി പോക്‌സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രി ഐസൊലേഷനിൽ‍ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പർ‍ക്കം പുലർ‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കും. 

ദേശീയ പ്രോട്ടോക്കോൾ‍ പ്രകാരമുള്ള ചികിത്സയാണ് നൽ‍കുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം വേഗത്തിൽ‍ തിരിച്ചറിയാനും നിയന്ത്രിക്കുന്നതിനും ആവശ്യമായ മുൻ കരുതലുകൾ‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed