നേവിയിൽ അഗ്നിവീർ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്

നാവിക സേനയിൽ അഗ്നിവീർ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്. joinindiannavy.gov.in. എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
2,800 ഒഴിവുകളാണ് നാവിക സേനയിൽ ഉള്ളത്. ഇതിൽ സ്ത്രീകൾക്ക് മാത്രം 560 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 30,000 രൂപയാണ് അഗ്നിവീറിന് നാവിക സേനയിൽ ലഭിക്കുന്ന ശമ്പളം. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
1999 നവംബർ 1നും 2005 ഏപ്രിൽ 30നും മധ്യേ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. എഴുത്ത് പരീക്ഷ, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, മെഡിക്കൽ എക്‌സാമിനേഷൻ എന്നീ കടമ്പകൾ ഉദ്യോഗാർത്ഥി കടക്കണം. ഒക്ടോബറിലായിരിക്കും എഴുത്ത് പരീക്ഷ നടക്കുക.