വീടുകളിൽ ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വീടുകളിൽ ദേശീയ പതാക ഉയർത്താ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്‍റെ 75ആം വാർഷികാഘോഷം പ്രമാണിച്ചാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് വീടുകളിൽ പതാക പ്രദർശിപ്പിക്കണ്ടേത്. രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുകയോ, പ്രദർശിപ്പിക്കുകയോ ചെയ്യണമെന്നാണ് ആഹ്വാനം.
വീടുകളിൽ പതാക ഉയർത്തുന്നതു വഴി പൗരന്മാർക്ക് ദേശീയ പതാകയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനാകുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.