കെ.കെ രമയ്ക്ക് ഭീഷണിക്കത്ത്


വടകര എംഎൽ‍എ കെകെ രമയ്ക്ക് വധഭീഷണി കത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ‍ ചിലത് ചെയ്യുമെന്നാണ് രമയ്ക്ക് ലഭിച്ച കത്തിലെ ഭീഷണി. പയ്യന്നൂർ‍ സഖാക്കൾ‍ എന്ന പേരിലാണ് കെ കെ രമയ്ക്ക് ഭീഷണി കത്ത് ലഭിച്ചത്. ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് എംഎൽ‍എ അറിയിച്ചു. 

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ‍ ഭരണം പോകുമെന്ന് നോക്കില്ലെന്നും തീരുമാനമെടുത്ത് കളയുമെന്നും കത്തിലുണ്ട്. എംഎൽ‍എ ഹോസ്റ്റലിലേക്കാണ് ഭീഷണി കത്ത് എത്തിയത്.

നിയമസഭാ സമ്മേളനം അവസാനിച്ചതോടെ രമ വടകരയിലേക്ക് മടങ്ങിയപ്പോഴാണ് കത്ത് ലഭിക്കുന്നത്. നിയമസഭയിൽ‍ ആഭ്യന്തര വകുപ്പിനെതിരെ കെ.കെ രമ ഗുരുതര ആരോപണങ്ങൾ‍ ഉന്നയിക്കുകയും ഇതിനെതിരെ എം.എം മണി പറഞ്ഞ പരാമർ‍ശങ്ങൾ‍ വിവാദമാകുകയും ചെയ്തിരുന്നു. വിധവയായത് കെ.കെ രമയുടെ വിധിയാണെന്ന പരാമർ‍ശത്തിൽ‍ ഒടുവിൽ‍ എം.എം മണി ഖേദം പ്രകടിപ്പിച്ചിരുന്നു. ഭീഷണി കത്ത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്ന് രമ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed