ഐഎൻഎസ് വിക്രമാദിത്യയിൽ‍ തീപിടിത്തം


ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടിത്തം. ബുധനാഴ്ച രാത്രി കർണാടകയിലെ  കാർവാർ തീരത്തിന് സമീപത്ത് വച്ചാണ് സംഭവം. ആർക്കും പരിക്കില്ല. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന ജീവനക്കാർ അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് തീയണച്ചു. ഐഎൻഎസ് വിക്രമാദിത്യയിൽ ഇത് മൂന്നാം പ്രാവശ്യമാണ് തീപിടിത്തമുണ്ടാകുന്നത്.

2019ലുണ്ടായ അപകടത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ മരിക്കുകയും പത്തോളം പേർ മരിക്കുകയും ചെയ്തിരുന്നു. 2021ലും കപ്പലിന് തീപ്പിടിച്ചിരുന്നു. അഗ്നിബാധയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നാവികസേനയുടെ ഉന്നതതല നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed