ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകും

ഐവൈസിസി ബഹ്‌റൈൻ ട്യൂബ്ലി - സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന പരേതനായ ലാൽസൺ പുള്ളിന്റെ പേരിൽ ഏരിയാ കമ്മിറ്റി നൽകുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് ഈ വർഷം കാസറഗോഡ് ജില്ലയിൽ നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച് ഏരിയാ കമ്മറ്റി പ്രസിഡന്റ് മഹേഷ് ടി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം, ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് നവീൻ ചന്ദ്രൻ സ്വാഗതവും ഏരിയാ ട്രഷറർ ഷാഫി വയനാട് നന്ദിയും പറഞ്ഞു.