ജീൻസ് ധരിക്കാൻ അനുവദിച്ചില്ല: പതിനേഴുകാരി ഭർത്താവിനെ കൊലപ്പെടുത്തി

പതിനെട്ടുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പതിനേഴുകാരിയായ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ഝാർഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. പുഷ്പ ഹെംബ്രാം എന്ന പതിനേഴുകാരിയാണ് പിടിയിലായത്. ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ആന്ദോളൻ ടുഡുവിനെ പെൺകുട്ടി കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഭർത്താവിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയെ കസ്റ്റഡിൽ എടുത്തത്.
നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെൺകുട്ടിക്ക് ജീൻസ് ധരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, ഭർത്താവിന് അവൾ ജീൻസ് ധരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ജൂലൈ 12ന് ഒരു മേളയിൽ പങ്കെടുത്ത് തിരികെ എത്തിയതായിരുന്നു പുഷ്പ. അപ്പോൾ അവൾ ഒരു ജീൻസാണ് ധരിച്ചിരുന്നത്. അത് കണ്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ ദമ്പതികൾ വീട് വിട്ട് പുറത്തിറങ്ങി.