മുന്‍ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ബോഡ ജനാര്‍ദന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുന്‍ എംഎല്‍സി പ്രേം സാഗര്‍ റാവുവും

തെലങ്കാനയില്‍ മുന്‍ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ബോഡ ജനാര്‍ദന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എംഎല്‍സിയായ പ്രേം സാഗര്‍ റാവുവും ആദിലാബാദ് ജില്ലയില്‍ നിന്നുള്ള നിരവധി ബിജെപി പ്രാദേശിക നേതാക്കളും ബോഡ ജനാര്‍ദനോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
തെലങ്കാന കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എഐസിസിസി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തന്നില്‍ വിശ്വാസമര്‍പ്പിച്ചു. ജനങ്ങള്‍ക്ക് വേണ്ടി പോരാടുവാനുള്ള ഉത്തരവാദിത്വം നല്‍കിയിരിക്കുന്നു. ടിആര്‍എസ് സര്‍ക്കാരിനാല്‍ വഞ്ചിക്കപ്പെട്ട ദളിതുകള്‍ക്കും ആദിവാസികള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടി കോണ്‍ഗ്രസ് പോരാടുകയാണെന്നും ബോഡ ജനാര്‍ദന്‍ പറഞ്ഞു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ടിപിസിസി അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ തരംഗത്തെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎസ്പി നേതാവ് രവി ശ്രീനിവാസ്, ടിആര്‍എസ് നേതാക്കളായ ശ്രീനിവാസ് റെഡ്ഡി, രാധ ശ്രീനിവാസ്, കല്ലെം ശങ്കര്‍ റെഡ്ഡി, ഗോപി മുത്യം റെഡ്ഡി എന്നിവരും ബോഡ ജനാര്‍ദനോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. മഞ്ചേരിയാല്‍ ജില്ലയിലും നിരവധി ടിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.