അഗ്നിപഥ്: ചരിത്രത്തിലാദ്യമായി വനിതാ നാവികരെ പരിഗണിക്കുമെന്ന് ഇന്ത്യന്‍ നേവി

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി വനിതാ നാവികരെ പരിഗണിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ നേവി. പരിശീലനം പൂര്‍ത്തിയായ ശേഷം യുദ്ധക്കപ്പലുകളിലേക്ക് വനിതകളെ നിയമിക്കുമെന്ന് വൈസ് അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി വ്യക്തമാക്കി.
അഗ്‌നിപഥ് പദ്ധതിയിലൂടെ മൂന്ന് സര്‍വീസുകളിലും ലിംഗസമത്വം ഉറപ്പാക്കാനാകുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. അഗ്‌നിപഥ് പദ്ധതിയിലൂടെ എത്ര വനിതാ നാവികര്‍ക്ക് അവസരം നല്‍കാമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദിനേഷ് കെ ത്രിപാഠി പറഞ്ഞു.