നുപൂർ ശർമയ്ക്ക് മുംബൈ പോലീസിന്‍റെ നോട്ടീസ്

മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയ്ക്ക് മുംബൈ പോലീസിന്‍റെ നോട്ടീസ്. മൊഴി രേഖപ്പെടുത്താൻ ജൂൺ 22ന് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. മുംബൈ പോലീസ് േസ്റ്റഷനിലെത്തിയാണ് മൊഴി നൽകേണ്ടത്. നുപൂർ ശർമ്മ ഇപ്പോൾ ഡൽഹി പോലീസിന്‍റെ സുരക്ഷിലാണ്. തനിക്ക് വധഭീഷണിയുണ്ടെന്ന് നുപൂർ ശർമ്മ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇവർക്കും കുടുംബത്തിനും സുരക്ഷ നൽകിയത്.
ചാനൽചർച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് ബിജെപി വക്താവ് നുപൂർ ശർമ്മയെയും ബിജെപി നേതാവ് നവീൻ ജിൻഡാലിനെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെയായിരുന്നു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തത്.