വധഭീഷണി: നുപുർ ശർമ്മയ്ക്ക് സുരക്ഷ ഏർപ്പെടുത്തി

പ്രവാചകനെതിരായ പരാമർത്തെ തുടർന്ന് വിവാദത്തിലായ മുൻ ബി.ജെ.പി നേതാവ് നുപുർ ശർമ്മയ്ക്ക് വധഭീഷണി. ഇതേതുടർന്ന് നുപുറിനും കുടുംബത്തിനും ഡൽഹി പോലീസ് സുരക്ഷ ഏർപ്പെടുത്തി. വധഭീഷണി സംബന്ധിച്ച് നൂപുർ നൽകിയ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.
നുപുർ ശർമ്മയുടെ പരാതിയിൽ അജ്ഞാതരായ ആളുകൾക്കെതിരെ ഐപിസി 506, 507, 509 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റൊരു പരാതിയിൽ 153എ പ്രകാരവും കേസെടുത്തതായും പോലീസ് അറിയിച്ചു.
വിവാദ പരാമർശത്തെ തുടർന്ന് നുപുർ ശർമ്മയേയും ബി.ജെ.പി ഡൽഹി മാധ്യമ വക്താവ് നവീന്‍ ജിന്‍ഡാലിനേയും പാർട്ടി സസ്‌പെന്റു ചെയ്തിരുന്നു. ഇരുവരുടെയും പരാമർശം മുസ്ലീം രാജ്യങ്ങളിൽ നിന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചാനൽ ചർച്ചയ്ക്കിടെ നുപുർ ശർമ്മ നടത്തിയ പരാമർശമാണ് വിവാദമായത്.